കേരളീയ
സമൂഹവും
പരിവര്‍ത്തനവും
ഡോ. കെ.കെ.എന്‍ കുറുപ്പ്
ചരിത്രകാരന്റെ അറിവും സാമൂഹിക നിരീക്ഷണവും എത്ര ആഴവും പരപ്പുമേറിയതുമാണെന്ന് ഈ പുസ്തകത്തിന്റെ പ്രബന്ധങ്ങളിലൂടെ ഡോ. കെ.കെ.എന്‍ കുറുപ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു. വര്‍ത്തമാന കാലത്ത് അദ്ദേഹത്തിന്റെ ഓരോ നിരീക്ഷണങ്ങളും മലയാളി സമൂഹം ഗൗരവത്തോടെ കാണുന്നു, ചര്‍ച്ച ചെയ്യുന്നു. മലയാളിത്തത്തെ രൂപപ്പെടുത്തിയ പല ഘടകങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. വിവേകാനന്ദ ദര്‍ശനം മുതല്‍ കണ്ണൂരിലെ കൈത്തറി പാരമ്പര്യം വരെ ഇതില്‍ വായിക്കാം. പരിസ്ഥിതി, ഫോക്‌ലോര്‍, ശ്രീനാരായണ ദര്‍ശനം, അദ്വൈത ദര്‍ശനം വേദാര്‍ത്ഥ നിരൂപണം എന്നിങ്ങനെ പോകുന്നു ഈ പുസ്തകത്തിന്റെ പ്രമേയം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമായി സൂക്ഷിക്കാവുന്നതും ചരിത്രം വികലമായി പ്രക്ഷേപണം ചെയ്ത് ഫാഷിസത്തിനും വംശീയതയ്ക്കും നിലമൊരുക്കുന്ന ഈ കാലഘട്ടത്തില്‍ വായിക്കുകയും സൂക്ഷിച്ചുവെക്കേണ്ടതുമായ ഒരു പ്രബന്ധസമാഹാരമാണിത്.
Original price was: ₹120.00.₹105.00Current price is: ₹105.00.