ഖലാസി
ഇ.പി ശ്രീകുമാര്‍
മനുഷ്യജീവിതത്തിലെ പലതരത്തിലുള്ള വിഷമാവസ്ഥകള്‍ പ്രമേയമാകുന്ന കഥകള്‍. വിവിധങ്ങളായ ആത്മസംഘര്‍ഷങ്ങള്‍ എഴുത്തുകാരനെ അസ്വസ്ഥനാക്കുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ വഴിമുട്ടി നില്‍ക്കുമ്പോഴും അവയത്രയും വൈയക്തികമാണെന്നുള്ളൊരു തോന്നല്‍ അയാള്‍ക്കുണ്ട്. ഒരിനം ഏറ്റെടുക്കല്‍ പ്രകൃതം. ഈ മനോഭാവം കഥകളെ മറ്റൊരു തലത്തിലേക്കാനയിക്കുന്നു. വ്യക്തി-സമൂഹസംഘര്‍ഷങ്ങളെ ബലപ്പെടുത്തുന്ന മുഖ്യകണ്ണികള്‍ സ്ഥലവും ശരീരവും രോഗവുമാണ്. അവ എല്ലാ കഥകളിലും ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നു. ഗൃഹപാഠം, കുഴിമാടം, പൊന്നരിപ്പ്, ആരോഗ്യനികേതനം (പുതിയ പതിപ്പ്), വിലോമ ഗ്രന്ഥശാല, വ്യാധി, ഒറ്റത്തവണ തീര്‍പ്പാക്കപ്പെടുന്നില്ല, ഝലം, ഖലാസി എന്നിങ്ങനെ ഒമ്പത് കഥകള്‍.
Original price was: ₹160.00.₹144.00Current price is: ₹144.00.