Sale!
, , , ,

KHALEEL GIBRANTE PRANAYA LEKHANANGAL

Original price was: ₹80.00.Current price is: ₹70.00.

ഖലീല്‍ ജിബ്രാന്റെ
പ്രണയലേഖനങ്ങള്‍

ഖലീല്‍ ജിബ്രാന്‍
വിവര്‍ത്തനം: ടി.വി. അബ്ദുറഹിമാന്‍

ലെബനണിലെ ബിഷാറിയില്‍ 1883-ല്‍ ജനനം. പൂര്‍ണ്ണമായ പേര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍. ഖലീല്‍ ജിബ്രാനും കമീലയുമായിരുന്നു മാതാപിതാക്കള്‍. ജനിച്ച നഗരത്തില്‍ പ്രാഥമിക വിദ്യാഭ്യാസം. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ കുടുംബസമേതം അമേരിക്കയിലെ ബോസ്റ്റണില്‍ താമസമുറപ്പിച്ചു. രണ്ടരവര്‍ഷം അവിടെ പബ്ലിക് സ്‌കൂളിലും ഒരു വര്‍ഷം നിശാപാഠശാലയിലും പഠിച്ചതിനുശേഷം ലെബനണിലേക്കു തിരിച്ചുപോയി. മദ്രസത്-അല്‍-ഹിക്മത് എന്ന കോളേജില്‍ പഠനം തുടര്‍ന്നു. സാഹിത്യം, തത്ത്വചിന്ത, മതചരിത്രം എന്നിവയായിരുന്നു ഐഛികവിഷയങ്ങള്‍. 1902-ല്‍ അമേരിക്കയിലേക്കു തന്നെ മടങ്ങിപ്പോയി. 1908-ല്‍ പാരീസിലെ ലളിതകലാ അക്കാദമിയില്‍ സുപ്രസിദ്ധ ശില്‍പി ആഗ്രസ്ത് റോഡിനു കീഴില്‍ പരിശീലനം നേടിയതിനുശേഷം. പാരീസില്‍ നിന്നു ന്യൂയോര്‍ക്കിലേക്കു മടങ്ങി. അറബിയിലാണ് എഴുതിത്തുടങ്ങിയത്. അറബിയിലും ഇംഗ്ലീഷിലുമായി മുപ്പതിലധികം കൃതികള്‍. 1923-ല്‍ ജിബ്രാന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘പ്രവാചകന്‍’ പുറത്തുവന്നു. 1931 ഏപ്രില്‍ 10-ാം തിയ്യതി ന്യൂയോര്‍ക്കിലായിരുന്നു അന്ത്യം. പ്രധാന കൃതികള്‍: പ്രവാചകന്‍, ഒടിഞ്ഞ ചിറകുകള്‍, ഭ്രാന്തന്‍, അലഞ്ഞു തിരിയുന്നവന്‍, മണലും പതയും, കണ്ണീരും പുഞ്ചിരിയും, മനുഷ്യപുത്രനായ യേശു.

 

Compare

AUTHOR: Khalil Gibran

Translation: TV Abdurahiman

 

Publishers

Shopping Cart
Scroll to Top