Sale!
, , , , , ,

Kilukkampettiyum Poothumbikalum Kalapadanathinoramugham

Original price was: ₹170.00.Current price is: ₹153.00.

കിലുക്കാംപെട്ടിയും
പൂത്തുമ്പികളും
കലാപഠനത്തി
നൊരാമുഖം

ഡോ. ആര്‍ പ്രസന്നകുമാര്‍, ആനയടി പ്രസാദ്

കലാപഠനത്തിന്റെ തത്ത്വചിന്താപരവും മനഃശാസ്ത്രപരവും സാമൂഹ്യപരവും സൗന്ദര്യാത്മകവുമായ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് തുറന്ന അക്കാദമിക ചര്‍ച്ചയ്ക്കുവേണ്ടി രചിക്കപ്പെട്ട ഗ്രന്ഥമാണിത്. കലയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയും വികാസവും ഈ പുസ്തകം വിശകലനം ചെയ്യുന്നു. ദൃശ്യകലകള്‍, നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാമേഖലകളെ സംബന്ധിച്ച് ദാര്‍ശനികര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍, വിദ്യാഭ്യാസസിദ്ധാന്തങ്ങള്‍, നാഡീ മനഃശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിന് ശ്രമിച്ചിട്ടുണ്ട്. കുട്ടികളുടെ സൃഷ്ടിപരതയെ ബഹുമുഖബുദ്ധിയുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടും ഒപ്പം മനഃശാസ്ത്രജ്ഞന്മാര്‍ നല്കുന്ന നിര്‍വ്വചനങ്ങളുടെ അടിസ്ഥാനത്തിലും വിശകലനം ചെയ്യുന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. കലാപഠനവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ നടന്നതും നടന്നുവരുന്നതുമായ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും വിവിധ രാജ്യങ്ങള്‍ കലാപഠനത്തില്‍ എടുത്തിട്ടുള്ള സമീപനവും ഉള്ളടക്കവും ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ കിലുക്കാംപെട്ടിയും പൂത്തുമ്പികളും-കലാപഠനത്തിനൊരാമുഖം എന്ന ഈ ഗ്രന്ഥം കലാപഠനത്തെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി വിദ്യാഭ്യാസ കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.

Buy Now
Compare

Author: Dr. R Prasannakumar, Anayadi Prasad
Shipping: Free

 

Publishers

Shopping Cart
Scroll to Top