കൊച്ചിയുടെ
പച്ചേക്കോ
ജി. സുബ്രഹ്‌മണ്യന്‍
‘ദുവാര്‍ട്ടേ പച്ചേക്കോ പെരേര’ എന്ന പോര്‍ച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് ‘കൊച്ചിയുടെ പച്ചേക്കോ’ എന്ന ഈ ചരിത്രനോവല്‍. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോര്‍ച്ചുഗീസ് സമുദ്രപര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങള്‍ ചടുലമായ സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ നോവല്‍ രചിച്ചിട്ടുള്ളത് ‘പൊന്നിയിന്‍ ശെല്‍വന്‍’ എന്ന ചരിത്രനോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ജി. സുബ്രഹ്‌മണ്യന്‍ എന്ന അനുഗൃഹീത എഴുത്തുകാരനാണ്. അന്താരാഷ്ട്രതലത്തില്‍പോലും ശ്രദ്ധ നേടാനും ഏറെ ചര്‍ച്ച ചെയ്യപ്പെടാനും സാധ്യതയുള്ളതാണ് പച്ചേക്കോ എന്ന ദിശാബോധമുള്ള നാവികന്റെ വ്യക്തിപ്രഭാവത്തിന്റെ ഇന്നലെകളെ പുനഃസൃഷ്ടിക്കുന്ന ഈ നോവല്‍.
Original price was: ₹520.00.₹468.00Current price is: ₹468.00.