Author: TC Muhammed
Shipping: Free
ദാറ്റ് ഈസ് നോട്ട് മൈ കോൺസ്റ്റിറ്റ്യുവൻസി, സർ’
1921 ലെ മലബാർ കലാപത്തെ തുടർന്ന് ബ്രിട്ടീഷ് സർക്കാറിൻ്റെ പ്രതികാര നടപടികൾക്ക് ഇരയായവർക്ക് വേണ്ടി കേന്ദ്ര നിയമനിർമ്മാണ സഭയിലും മദിരാശി സംസ്ഥാന നിയമസഭയിലും പോരാടിയ ധീര നേതാവിൻ്റെ ജീവചരിത്രം ‘കോട്ടാൽ ഉപ്പി സാഹിബ് ,കോട്ടയം മലബാറിൻ്റെ പ്രശസ്തപുത്രൻ’ പ്രസിദ്ധീകരിച്ചിരിക്കുന്നു
മുസ്ലിം ലീഗ് രാഷ്ട്രീയ തറവാട്ടിലെ കാരണവരായിരുന്ന ഉപ്പി സാഹിബിൻ്റെ ജീവിത സ്പന്ദനങ്ങൾ ഗ്രന്ഥത്തിൽ പതിനഞ്ച് അധ്യായങ്ങളിലായി വിശദീകരിച്ചിട്ടുണ്ട്. വിവിധ നിയമസഭകളിൽ അദ്ദേഹം നടത്തിയ ഉജ്ജ്വല പ്രസംഗങ്ങൾ, പ്രമുഖ നേതാക്കൾ ഉപ്പി സാഹിബിനെ അനുസ്മരിച്ച് എഴുതിയ ലേഖനങ്ങൾ എന്നിവ അനുബന്ധമായി ചേർത്തിട്ടുണ്ട്.
പ്രമുഖ പത്രപ്രവർത്തകനായ ടി സി മുഹമ്മദിൻ്റെ പ്രൗഢമായ രചന.
‘നേതൃസ്മൃതി’ പരമ്പരയിൽ ഉൾപ്പെടുത്തി ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ സഹകരിച്ചത് ഇരിക്കൂർ ജി.സി.സി കെ.എം.സി.സി യാണ്.