പലവിധത്തിലും ഒരു കോട്ടയംകാരനായ എന്നെ സ്മിത ഗിരീഷിന്റെ ‘കോട്ടയം ഡയറി’ വളരെ ആനന്ദിപ്പിച്ചു. കോട്ടയം എന്ന ഭൂഖണ്ഡത്തിലെ തന്റെ കുറഞ്ഞ കാലത്തെ വാസത്തിൽ കണ്ടെത്തിയ അച്ചായന്മാരടക്കമുള്ള ജീവജാലങ്ങളെ സ്മിത വാചാലവും സുന്ദരവും കോട്ടയത്തിന്റെ രുചികൾ നിറഞ്ഞതുമായ വാക്കുകൾ കൊണ്ട് വരച്ചിടുന്നു. ഒരുപക്ഷമലയാളത്തിൽ ആദ്യമായാണ് ഒരു ചെറു നഗരത്തിന് ഇങ്ങനെയൊരു മനോഹരമായ മായചിത്രം ലഭിക്കുന്നത്.പുസ്തകങ്ങളുടെ നഗരമായ കോട്ടയത്തിനുവേണ്ടി ഒരു പുസ്തകം! അനർഗളവും ഹൃദയത്തിൽ നിന്നുയരുന്നതുമാണ് സ്മിതയുടെ എഴുത്ത്. നല്ല എഴുത്തിന്റെയും നല്ല വായനയുടെയും
സ്നേഹിതർക്ക് ഹൃദ്യമായ ഒരു സദ്യയാണ് ഈ കോട്ടയം പുസ്തകം ഒരുക്കുന്നത്.
സക്കറിയ
₹320.00