Author: Dr. MGS Narayanan
Shipping: Free
₹120.00 Original price was: ₹120.00.₹100.00Current price is: ₹100.00.
കോഴിക്കോട്
ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍
എം.ജി.എസ് നാരായണന്‍
സാമൂഹിക ബന്ധങ്ങളുടെ ശക്തമായ ആദിമ മാതൃകയാണ് കോഴിക്കോട്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം എന്നു പുകഴ്പെറ്റ ഇന്ത്യന്‍ ദേശപാരമ്പര്യത്തെ സാര്‍ഥകമാക്കിയ തീരം. ഹൈന്ദവര്‍, ജൂതര്‍, സിറിയന്‍ ക്രിസ്ത്യാനികള്‍, അറബി മുസ്ലിംകള്‍, ചൈനക്കാര്‍, പറങ്കികള്‍, ലന്തക്കാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങിയ ദേശ-മത വൈജാത്യങ്ങളുടെ ആദാനപ്രദാനങ്ങളിലൂടെ വികാസംപൂണ്ട കോഴിക്കോടന്‍ സംസ്‌കൃതികളിലേക്ക് വെളിച്ചം വീശുകയാണ് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍. പെരുമാക്കളുടെ പതനത്തില്‍നിന്നു തുടങ്ങി ഹിന്ദു-മുസ്ലിം കൈകോര്‍ക്കലുകളും സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളും ഉള്‍ച്ചേര്‍ന്ന ഈ ചരിത്രാഖ്യാനം പഴമകളിലേക്കുള്ള ഒരു മാടിവിളിയാണ്.