കെ.പി അപ്പന്‍
നിഷേധിയും മഹര്‍ഷിയും
പ്രസന്നരാജന്‍
ആധുനിക എഴുത്തുകാരുടെ തോളുരുമ്മി നടന്ന വിമര്‍ശകനാണ് കെ.പി. അപ്പന്‍. വിമര്‍ശനകലയുടെയും സര്‍ഗ്ഗാത്മകരചനകളുടെയും ഇടയിലെ അകലം അപ്പന്‍ സാര്‍ മായ്ച്ചുകളഞ്ഞു. അസ്തിത്വവാദം പോലുള്ള അതിസങ്കീര്‍ണ്ണമായ ദാര്‍ശനികസമസ്യകള്‍ അദ്ദേഹം സൗന്ദര്യവത്കരിച്ച് വായനക്കാരുടെ മുമ്പില്‍ അവതരിപ്പിച്ചു. വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു സാഹിത്യവിമര്‍ശകനാണ് അപ്പന്‍ സാര്‍. എന്റെ മുമ്പില്‍ വായനക്കാരിലേക്കുള്ള വഴികള്‍ അദ്ദേഹം തുറന്നിട്ടു. അപ്പന്‍ സാര്‍ കൂടെയില്ലായിരുന്നുവെങ്കില്‍ ആധുനികതയുടെ കാലത്ത് ഞാന്‍ രചിച്ച കൃതികള്‍ വായനക്കാരിലെത്തിക്കാന്‍ എനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുമായിരുന്നു. അതേസമയം വ്യക്തിബന്ധങ്ങള്‍ അദ്ദേഹത്തിന്റെ വിമര്‍ശനദൗത്യത്തെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.
അപ്പന്‍ സാറിന്റെ ജീവിതവും എഴുത്തും സമഗ്രമായി വിലയിരുത്തുന്ന ഒരു കൃതിയാണ് പ്രസന്നരാജന്റെ ‘കെ.പി. അപ്പന്‍: നിഷേധിയും മഹര്‍ഷിയും.’ പുതിയ കാലത്തിന്റെ മാറിയ
പരിസരത്തിലും അപ്പന്‍ സാറിന്റെ പ്രസക്തി നഷ്ടമായിട്ടില്ലെന്ന് ഈ പുസ്തകത്തിന്റെ വായന നമുക്ക് പറഞ്ഞുതരുന്നു. കാലം ആവശ്യപ്പെടുന്ന ഒരു പുസ്തകം. -എം. മുകുന്ദന്‍
നാലു പതിറ്റാണ്ടിലധികം കാലം മലയാളസാഹിത്യവിമര്‍ശനത്തില്‍ തിളങ്ങിനിന്ന, ആധുനിക മലയാളസാഹിത്യനിരൂപണത്തിന് അടിത്തറപാകിയ എഴുത്തുകാരന്‍ കെ.പി. അപ്പന്റെ സമഗ്രമായ ജീവചരിത്രം.
Original price was: ₹450.00.₹405.00Current price is: ₹405.00.