Sale!
, ,

Kunhuthee

Original price was: ₹250.00.Current price is: ₹225.00.

കുഞ്ഞുതീ

ജെ. ദേവിക

ആടിയുലയുന്ന കാറ്റിന്റെ ഊഞ്ഞാലില്‍ ഒരു തൂവല്‍ പറന്നുകളിച്ചു വീഴുന്നപോലെ, പ്രപഞ്ചത്തിന്റെ അങ്ങേയറ്റത്തുനിന്ന് നക്ഷത്രമിന്നിപ്പൊടിയായി ഭൂമിയില്‍ വീണിറങ്ങിയ കുഞ്ഞുതീയുടെ കഥ. ഒരു മനുഷ്യജീവിയായി ഭൂമിയില്‍ ജീവിക്കാന്‍ അമ്മദേഹം തേടിയെത്തിയ, തീപ്പൊരിയേക്കാള്‍ ചെറുതായൊരു മിണ്ടുന്ന പ്രകാശത്തിന്റെ കഥ. നിരുപമ എന്ന അമ്മദേഹത്തിന്റെയും അനിക്കുട്ടന്‍ എന്ന അ-ദ്ദേഹത്തിന്റെയും സ്‌നേഹപടലത്തിനുള്ളില്‍ ഒരു കുഞ്ഞുനക്ഷത്രമായി ഒളിഞ്ഞിരുന്ന് മനുഷ്യജീവിയായി പിറന്നുവീണ എയ്ഡന്റെ സാഹസിക ജീവിത കഥയാണ് ജെ. ദേവികയുടെ ‘കുഞ്ഞുതീ’ എന്ന ഈ വിലയേറിയ നോവലെറ്റ്. കുഞ്ഞുങ്ങള്‍ ജയിക്കുന്ന ലോകത്തിന്റെ വാഗ്ദാനം. കണ്ണിച്ചോരയില്ലാക്കോട്ടയില്‍നിന്നും കുഞ്ഞുതീ രക്ഷപ്പെട്ട കഥ നമ്മെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, സന്തോഷിപ്പിക്കും.

Compare

Author: Dr. J Devika
Shipping: Free

Shopping Cart