Author: SR Lal
Shipping: Free
KUNJUNNIYUDE YATHRAPUSTHAKAM
Original price was: ₹325.00.₹292.00Current price is: ₹292.00.
കുഞ്ഞുണ്ണിയുടെ
യാത്രാപുസ്തകം
എസ്.ആര്‍ ലാല്‍
സ്കൂളിലേക്കു പോകാൻ വാങ്ങിയ രണ്ട് ഒറ്റമുണ്ടുകൾ മടക്കിയെടുത്തു. കുടുക്ക പൊട്ടിച്ചുനോക്കി. കുറച്ചു നാണയങ്ങളേയുള്ളൂ. അത് മുഴുവൻ എടുക്കേണ്ടെന്ന് അവൻ തീരുമാനിച്ചു. കുറച്ച് അമ്മയ്ക്കിരിക്കട്ടെ. അമ്മ കിടക്കുന്ന പായയുടെ ചുവട്ടിൽ അത് വച്ചു. ഒപ്പം കരുതേണ്ട സാധനങ്ങൾ ഇരുമ്പുപെട്ടിയിൽ അടുക്കിവച്ചു. നിറംപോയ, തുരുമ്പ് പുറത്തുകാണാവുന്ന പെട്ടിയായിരുന്നു അത്. അമ്മയുടെ ഓർമ്മയ്ക്കായി അവൻ അതുകൂടെ എടുത്തു. ഇരുമ്പുപെട്ടിയും തൂക്കി അവൻ പുറത്തേക്കിറങ്ങി. പുറത്ത് നിലാവ് തെളിഞ്ഞുകിടന്നു. ഇവിടെ തുടങ്ങുന്നു കുഞ്ഞുണ്ണിയെന്ന പതിമൂന്നു വയസ്സുകാരന്റെ യാത്ര. മണിമലക്കൊട്ടാരം കടന്ന്, കടലുകൾ താണ്ടി, മലകൾ കയറിയിറങ്ങി അവൻ യാത്ര ചെയ്യുന്നത് എങ്ങോട്ടേക്കാണ്? ആരെയൊക്കെയാണ് അവൻ കണ്ടുമുട്ടുന്നത്?