കുന്നോളമുണ്ടല്ലോ
ഭൂതകാലക്കുളിര്‍
ദീപാനിശാന്ത്
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള്‍ തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്‍കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.
Original price was: ₹199.00.₹179.00Current price is: ₹179.00.