കുന്തീദേവി
സഹനത്തിന്റെ കനലിൽ നിന്ന് ലഭ്യമായ ഊർജ്ജവും ധർമ്മത്തിന്റെ ബലത്തിൽ അനുഭവിച്ച നിത്യാനന്ദവും മഹാഭാരതത്തിലെ കുന്തിയുടെ ജീവിതാഖ്യാനമായി ആവിഷ്‌കരിച്ച നോവൽ. ഓർമ്മകൾ കാലക്രമം തെറ്റിച്ചുകൊണ്ട് വികാരവിചാരങ്ങൾ കുന്തിയുടെ മനോമണ്ഡലത്തിൽ തെളിഞ്ഞുനിന്നു. കുന്തിയുടെ മാനസികസഞ്ചാരത്തിന്റെ അഭൗമകാന്തിയും ധർമ്മാധർമ്മവിവേചനങ്ങളും ആചാര്യർ സൃഷ്ടിച്ചെടുത്ത സദാചാരനിയമങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീസ്വത്വമായി, പുതിയ കാലത്തിന്റെ പ്രതീകമായി കുന്തി ഈ നോവലിൽ ഉയർന്നുണർന്നു നിൽക്കുന്നു.
”കാവ്യവും കാവ്യസന്ദർഭങ്ങളും അനുസ്മരിക്കുന്ന അവസരങ്ങളിലൊക്കെയും കുന്തീദേവിയാണ് എന്റെ മനസ്സിൽ ഏറെ തെളിഞ്ഞു കാണപ്പെട്ടത്. മനസ്സിലെ സജീവ സാന്നിദ്ധ്യമായി എപ്പോഴും കുന്തീദേവി സ്ഥാനം പിടിക്കുന്നു.”
എം.കെ. സാനു
₹235.00