Author:
L V Ramaswami Ayyarum Malayalabhasha Padanavum
Original price was: ₹179.00.₹161.00Current price is: ₹161.00.
എല്‍. വി രാമസ്വാമിഅയ്യരും
മലയാളഭാഷാപഠനവും
ഡോ. സിജി എന്‍
1931-ല്‍ യൂറോപ്പിലെ ഭാഷാപഠനങ്ങളെക്കുറിച്ച് എഴുതിയ എല്‍. വി. ആര്‍. ആധുനികഭാഷാശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയിലൂന്നിയ രീതിപദ്ധതികള്‍ സ്വീകരിച്ച് മലയാളഭാഷാഗവേഷണങ്ങളില്‍ മുഴുകി. മലയാളത്തിലെ സ്വനങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ മലയാളഭാഷാപഠനത്തില്‍ അദ്ദേഹം ഇടപെട്ടുതുടങ്ങി. അതുവരെ വൈദേശികരായ പണ്ഡിതര്‍ കേരളത്തില്‍ വന്ന് മലയാളഭാഷയെ പഠിക്കാനാണ് ശ്രമിച്ചതെങ്കില്‍ മലയാളഭാഷാസവിശേഷതകളെ വിദേശികള്‍ക്ക് മനസ്സിലാകാന്‍ പാകത്തില്‍ പരിചയപ്പെടുത്താനുള്ള ശ്രമം ഏറ്റെടുക്കുകയായിരുന്നു എല്‍. വി. ആര്‍. എന്ന മലയാളി. ഭാഷാപണ്ഡിതരായ ചിലര്‍ അദ്ദേഹത്തെ ആദരവോടെ സമീപിച്ചെങ്കിലും സാമാന്യരായ പഠിതാക്കള്‍ക്ക് എല്‍. വി. ആറിനെ പരിചയപ്പെടുത്താനുള്ള യത്‌നങ്ങള്‍ വളരെയൊന്നും ഉണ്ടായില്ല. ഈ അഭാവത്തെ പരിഹരിക്കുകയെന്ന ചരിത്രദൗത്യമാണ് ഡോ. സിജി എന്‍. രചിച്ച എല്‍. വി. രാമസ്വാമിഅയ്യരും മലയാളഭാഷാപഠനവും എന്ന ഈ പുസ്തകം സധൈര്യം ഏറ്റെടുത്തിരിക്കുന്നത്. പ്രൊഫ. സോമനാഥന്‍ പി.