ലാറ്റിനമേരിക്കന്‍
യാത്രകള്‍
ആമി ലക്ഷ്മി
അവതാരിക: സി. രാധാകൃഷ്ണന്‍
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള പെണ്‍സഞ്ചാരങ്ങള്‍
കണ്ണുകള്‍ തുറന്നുപിടിച്ച് യാത്ര ചെയ്യുന്ന ഒരു നല്ല യാത്രക്കാരിയുടെ നേര്‍ക്കാഴ്ചകള്‍ ആമി ലക്ഷ്മിയുടെ നാല് ലാറ്റിനമേരിക്കന്‍ യാത്രകളെ അടയാളപ്പെടുത്തുന്നു. കൊളംബിയ, പെറു, ബൊളീവിയ, അര്‍ജന്റീന എന്നീ രാജ്യങ്ങളിലൂടെയുള്ള ലക്ഷ്മിയുടെ പര്യടനങ്ങളെ ആകര്‍ഷകമാക്കിത്തീര്‍ക്കുന്നത് നാടുകാണലിന്റെ രസകരങ്ങളായ വിശേഷങ്ങള്‍ മാത്രമല്ല, ഗ്രന്ഥകാരിയുടെ ചരിത്രപരവും സാംസ്‌കാരികവുമായ ജിജ്ഞാസയും അതിനു പിന്നിലെ വായനാപാരമ്പര്യവുമാണ്. മാര്‍കേസിന്റെ ദേശങ്ങളും മയക്കുമരുന്നു കച്ചവട കേന്ദ്രങ്ങളും മാച്ചു പിച്ചുവും ചെഗുവേരയുടെ ഓര്‍മ്മകളും ആമസോണ്‍ കാടുകളുമെല്ലാം ഈ ഗ്രന്ഥത്തിന്റെ താളുകളില്‍ നിറയുന്നു. സമഗ്രവും വായനാ സൗഹൃദം നിറഞ്ഞതുമാണ് ലക്ഷ്മിയുടെ സമീപനം. തെളിമയുള്ളതും കാര്യമാത്രപ്രസക്തവുമായ ഭാഷ ഈ ചെറുഗ്രന്ഥത്തിന്റെ പാരായണസൗഖ്യം വര്‍ദ്ധിപ്പിക്കുന്നു. രചനയില്‍ ഗ്രന്ഥകാരി സ്വീകരിച്ചിരിക്കുന്ന അടുക്കും ചിട്ടയും ഈ കൃതിയെ ഇതില്‍ വിവരിക്കുന്ന നാലു രാജ്യങ്ങളിലേക്കുള്ള ഒരു നല്ല കൈപ്പുസ്തകം കൂടിയാക്കിത്തീര്‍ക്കുന്നു. കേരളത്തില്‍ അത്രയേറെ സുപരിചിതമല്ലാത്ത ഒരു ഭൂഖണ്ഡത്തിലേക്ക് ആമി ലക്ഷ്മി ഒരു പുതിയ വാതില്‍ തുറക്കുന്നു. ആസ്വാദ്യവും വിജ്ഞാനപ്രദവുമായ വായനയുടെയും തിരിച്ചറിവുകളുടെയും ഒരു അനുഭവലോകമാണ് മലയാള യാത്രാവിവരണ സാഹിത്യത്തിന് ലാറ്റിനമേരിക്കന്‍ യാത്രകള്‍ സമ്മാനിക്കുന്നത്. – സക്കറിയ
Original price was: ₹180.00.₹160.00Current price is: ₹160.00.