മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ് ക്രിസ്ത്യൻ മതപരതയും മിസ്റ്റിസിസവും ഉള്ളടക്കിയ മാജിക്കൽ റിയലിസത്തിന്റെ ദീപ്തവർണ്ണനകൾ നിറഞ്ഞ ഈ കൃതി എഴുത്തിന്റെ ശൈലിയിലും ഘടനയിലും വ്യത്യസ്തത പുലർത്തുന്നു. പുതിയ തലമുറയിലെ റഷ്യൻ സാഹിത്യകാരനായ യെവ്ഗെനി വൊദലാസ്കിൻ രചിച്ച ഈ നോവൽ റഷ്യയിലെ സമുന്നത ദേശീയ പുരസ്‌കാരമായ ബിഗ് ബുക്ക് പ്രൈസ്, യാസ്‌നാ പോളിയാണ അവാർഡ് എന്നിവ കരസ്ഥമാക്കി. റഷ്യൻ ബുക്കർ പ്രൈസിന് രണ്ടാം സ്ഥാനത്തു എത്തുകയും ചെയ്തു.
Original price was: ₹360.00.₹324.00Current price is: ₹324.00.