ലൈക്കിയിട്ടും
ഷെയറിയിട്ടും
മതിവരാത്തവ…
നമ്മുടെ കാലത്ത് സവിശേഷമായ വായന അര്‍ഹിക്കുന്ന വിഷയങ്ങളും ജീവിതങ്ങളും വായനക്കാരുടെ മുന്നിലെത്തിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. മാനവികതയും സ്വാതന്ത്രതാബോധവും ഉയര്‍ത്തിപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വ്യവസ്ഥാപിത താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവയാണ് ഇതില്‍ പലതും. സദാചാരത്തിന്റെയും സംസ്‌കാരത്തിന്റെയും പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്ന അനുഭവകുറിപ്പുകള്‍ സ്‌നേഹത്തിന്റെ അനന്ത സാധ്യതകള്‍കൂടി മുന്നോട്ടു വയ്ക്കുന്നു. അത്രമേല്‍ കരുതലും ഇഷ്ടത്തോടും കൂടി മനുഷ്യര്‍ ഇടപെടുന്ന ഒരിടത്തെ പുസ്തകത്തിന്റെ മങ്ങിയ പ്രതലത്തിലേക്ക് അടയാളപ്പെടുത്തി വയ്ക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അപൂര്‍ണ്ണനായ മനുഷ്യന്റെ അപൂര്‍ണ്ണ ഓര്‍മകളിലൂടെ അത്തരം പോസ്റ്റുകള്‍ നമ്മെ നടത്തിക്കുന്നു. വിവിധ ഇടങ്ങളിലിരിക്കുമ്പോഴും സമാനമായ ഓര്‍മകളിലൂടെ മനുഷ്യരുടെ ഉള്ള് വൈബ്രേറ്റ് ചെയ്യപ്പെടുന്നു എന്നത് ഓര്‍മ പോസ്റ്റുകള്‍ ധാരാളം എഫ്.ബിയില്‍ ശ്രദ്ധിക്കപ്പെടുന്നതിലൂടെ നമുക്ക് മനസ്സിലാക്കാം.
Original price was: ₹130.00.₹115.00Current price is: ₹115.00.