ലോക പ്രണയ കവിതകള്‍
സമാഹരണം, വിവര്‍ത്തനം ബാബു രാമചന്ദ്രന്‍
വിവിധ ഭാഷകളിലെ പ്രണയകവിതകളുടെ അപൂര്‍വ സമാഹാരം
പ്രണയത്തിന്റെ കാല-ദേശ ഭാവനകള്‍ക്കതീതമായ സഞ്ചാരമാണ് ഈ കവിതകളുടെ വായന വാഗ്ദനം ചെയ്യുന്നത്. പ്രണയത്തിന്റെ ഭാഷയും നടപ്പും നോട്ടവും ഉന്മാദവും എത്ര വിചിത്രമെന്ന് ഈ കവിതകള്‍ ഓര്‍മിപ്പിക്കുന്നു, ഏകമാനകമായി സഞ്ചരിക്കുന്ന പ്രണയഭാവനയുടെ അഭാവമാണ് ഈ പ്രണയ പുസ്തകത്തിന്റെ ജീവന്‍. വിരഹാര്‍ദ്രമായ പ്രണയത്തിന്റെ വിറയ്ക്കുന്ന വിരലുകള്‍ മാത്രമല്ല, പകയും പ്രതികാരവും നിസ്സംഗതുയും ഉടലുഝവങ്ങളോടുള്ള അപാരമയാ വാഞ്ഛയും കുഴമറിയുന്ന എത്രതരം പ്രണയങ്ങളുടെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം എന്ന് നമ്മള്‍ വായനാന്തരം കൗതുകപ്പെടുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് ഈ പുസ്തകം അവരുടെ പ്രണയകാലത്തിന്റെ അനശ്വരമായ ആര്‍ബമായി അനുഭവപ്പെടും. പ്രണയിക്കാനിരിക്കുന്നവര്‍ക്ക് ഈ പുസ്തകം തങ്ങളുടെ ഭാവിയുടെ കൈരേഖയായി വായിക്കാം. പ്രണയികളുടെ പുസ്തകമാണിത്. അവരുടെ ചോരയുടെയും കണ്ണീരിന്റെയും വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും ഭാഷാനന്തര പുസ്തകമാണിത്. കവിതകളുടെ ഊറ്റ് ചോര്‍ന്നു പോകാത്ത വിവര്‍ത്തനം ഈ കവിതകളുടെ ജീവനെ ബലിഷ്ടമാക്കുന്നു.
Original price was: ₹150.00.₹135.00Current price is: ₹135.00.