Sale!
, ,

London to Cappadocia

Original price was: ₹200.00.Current price is: ₹180.00.

ലണ്ടന്‍ ടു
കപ്പഡോക്യ
ഒരു ഭൂഖണ്ഡാന്തര
യാത്ര

സഈദ നടേമ്മല്‍

ലണ്ടന്‍ ടു കപ്പഡോക്യ ഒരു ഭൂഖണ്ഡാന്തര യാത്ര എന്ന ഈ പുസ്തകം വിനോദസഞ്ചാര രംഗത്തെ അറിയാ കാഴ്ചകളുടെ രേഖപ്പെടുത്തലായതുകൊണ്ട് തന്നെ മറ്റു സഞ്ചാര കൃതികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. തന്റെ ഭൂഖണ്ഡാന്തര യാത്രയുടെ വിശാല സ്ഥലികളില്‍ കണ്ട അപൂര്‍വ്വ കാഴ്ചകളെ ഹൃദ്യമായ വിവരണങ്ങളിലൂടെ സഈദ നടേമ്മല്‍ മലയാളിയുടെ യാത്രാന്വേഷണത്വരയുടെ വാതായനങ്ങളെ പുതിയ ചക്രവാളങ്ങളിലേക്ക് തുറന്നിടുന്നു. ഓരോ സ്ഥലവര്‍ണ്ണനകളും ആ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെ തരമില്ല എന്നൊരു മാനസികാവസ്ഥയില്‍ വായനക്കാരെ എത്തിക്കുന്നു. കേവലം യാത്രാവിവരണത്തിനപ്പുറം പല കുറിപ്പുകളും സഞ്ചാരസാഹിത്യത്തിന്റെ മൗലിക ധര്‍മത്തിലേക്ക് ഉയരുന്നുണ്ട്. എഴുത്തുകാരി ചെന്നെത്തുന്ന സ്ഥലത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സംസ്‌കാരം എന്നിവയുടെ ആഴങ്ങളിലേക്ക് വായനക്കാരന് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്. – ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ

Buy Now

Author: Saeeda Nademmal
Shipping: Free

Publishers

Shopping Cart
Scroll to Top