മദീനയുടെ
ഏടുകളില്‍നിന്ന്
വി.കെ ജലീല്‍
മദീനയില്‍ പ്രവാചകന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കപ്പെട്ടതിനുശേഷം അവിടെ പടി പടിയായി അനുകരണീയമായ ഒരു സമൂഹം രൂപപ്പെടുന്നതിലേക്ക് നയിച്ച സംഭവങ്ങളെയും വ്യക്തികളുടെ സവിശേഷതകളെയും കുറിച്ച വിവരണം. തേജോമയമായ പ്രവാചക വ്യക്തിത്വം തന്നെയാണ് സംഭവ വിവരണങ്ങളിലെല്ലാം തെളിഞ്ഞുകാണുക. ദൈവദൂതനോടൊപ്പം സ്ത്രീകളും കുട്ടികളും അഭയാര്‍ഥികളും അടിമകളും കര്‍ഷകത്തൊഴിലാളികളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും മദീനയിലെ സാമൂഹിക നിര്‍മിതിയില്‍ എപ്രകാരം പങ്കാളികളായി എന്ന് ഈ പുസ്തകം വരച്ചുകാട്ടുന്നു. ഒരു ചരിത്രാഖ്യായിക പോലെ എളുപ്പത്തില്‍ വായിച്ചുപോകാവുന്ന രചനാ ശൈലി.