Sale!
, ,

MADHURA NARAKAM

Original price was: ₹270.00.Current price is: ₹243.00.

മധുര
നാരകം

ജോഖ അല്‍ഹാരിസി
മൊഴിമാറ്റം: ഇബ്രാഹീം ബാദ്ഷാ വാഫി

ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ സര്‍വ്വം മറന്നുപോയവരും, ദൂരെയൊരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ഊടുവഴികളെക്കുറിച്ചും അവിടെ കണ്ടുമുട്ടാറുള്ള മുഖങ്ങളെക്കുറിച്ചുമുള്ള ഓര്‍മകള്‍ താലോലിക്കുന്നുണ്ടാകും. ഒമാനിലെ സ്വന്തം ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വളര്‍ന്നു വന്നിരുന്ന മധുരനാരകത്തിന്റെ നിറമുള്ള നിഴല്‍ സുഹൂറില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു. ആ നിഴലില്‍ ഏറ്റവും തിളക്കമുള്ള നിറം ബിന്‍ത് ആമിറിന്റേതാണ്. ഇംറാന്റെ നാട്ടുനോവിന് പാകിസ്താനിലെ കുഗ്രാമത്തില്‍ പച്ചപ്പില്‍ കുളിച്ചു കിടക്കുന്ന വയലുകളില്‍ പതിക്കുന്ന പ്രഭാതകിരണങ്ങളുടെ നിറമാണ്. മണ്ണും മരങ്ങളും മനുഷ്യരും തമ്മില്‍ ഇഴപിരിയാതെ കെട്ടിപ്പുണര്‍ന്നു കിടക്കുന്നതിനെ ഒരു പ്രവാസിപ്പെണ്‍കുട്ടിയുടെ ഓര്‍മകളിലൂടെ വരച്ചിടുകയാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ ജേതാവുകൂടിയായ എഴുത്തുകാരി.

Compare

Author : Jokha Al-harthi
Shipping: Free

Publishers

Shopping Cart
Scroll to Top