മഗധ
ഫസിലി കബീര്‍
ഗുരുപാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് മോക്ഷ മാര്‍ഗം തേടുകയായിരുന്നു മംഗളസിംഹന്‍ എന്ന രാജകുമാരന്‍… പക്ഷേ അയാളുടെ കര്‍മ്മ പദം മറ്റൊന്നായിരുന്നു… മഗധയെന്ന രാജ്യത്തെ ഭരണ പ്രതിസന്ധികള്‍ ഗുരു പ്രവചിച്ചപ്പോള്‍ മംഗളസിംഹന്‍ മഹാപാരമ്പര്യമുള്ള മഗധയിലേക്ക് മടങ്ങി… ആര്‍ദ്രതയും അലിവും നിറഞ്ഞ ഹൃദയത്തിന് രാജാധികാരം ഭാരമാകുമെന്നറിഞ്ഞിട്ടും സിംഹാസനത്തില്‍ അവരോധിക്കപ്പെടാനായിരുന്നു അയാളുടെ നിയോഗം… പക്ഷേ മോക്ഷ മാര്‍ഗ്ഗത്തിന് യാതനകളും പ്രണയ വേദനകളും കടന്നു പോകേണ്ടിയിരുന്നു… പക്ഷി ഭാഷയുടെ ശാസ്ത്രവും ഹംസ യോഗവുമടക്കം അറിയാത്ത ലോകത്തെ പുതു വായന. ബൈബിളിലെ ഉത്തമ ഗീതങ്ങളെ ഉദ്ധരിച്ച് കൊണ്ട്, പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇന്ത്യന്‍ അവതരണം.
₹499.00 Original price was: ₹499.00.₹449.00Current price is: ₹449.00.
Author: Fazily Kabeer
Shipping: Free
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ വി. എ കബീറിന്റെയും ഹബീബയുടെയും മകനായി ജനനം. ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിന് ശേഷം കാസിനോ ഗ്രൂപ്പിന്റെ സ്പൈസ് വില്ലേജിലും കോക്കനട്ട് ലഗൂണിലും, മുംബൈ സിറ്റിസണ്‍ ഹോട്ടലിലും ടൂര്‍ ഗൈഡും റിസപ്ഷനിസ്റ്റുമായി പ്രവര്‍ത്തന പരിചയം. വി. കെ പ്രകാശ്, എസ്. ശരവണന്‍, അനില്‍, എന്നിവരോടൊപ്പം മലയാളം – തമിഴ്-ഹിന്ദി സിനിമകളിലും, ചെന്നൈ ഫൈന്‍ ഫ്രെയിം പ്രൊഡക്ഷനില്‍ മുപ്പതോളം പരസ്യ ചിത്രങ്ങളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഷാജി കൈലാസിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. Email: fasalkabeer@gmail.com
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us