മാജിക് ബക്കറ്റ്
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് കുട്ടികള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന അഹങ്കാരികളായ ലഗോണ്‍കോഴികള്‍, സന്തോഷം എന്നത് എന്താണെന്നു ഭൂമിയെയും ജീവജാലങ്ങളെയും തൊട്ടറിയുന്നതിലൂടെ ഒരു കുട്ടി തിരിച്ചറിയുന്ന സന്തോഷത്തിന്റെ അര്‍ഥം, ജന്മനാ ഒറ്റക്കണ്ണനായ ഒരു ചെന്നായ ആടുകളെ യഥേഷ്ടം കൊന്നുതിന്നാന്‍ വേണ്ടി വിദഗ്ധമായി ഒരു സൂത്രം പ്രയോഗിച്ച മാലാഖച്ചെന്നായ് എന്നീ കഥകളുള്‍പ്പെടെ കുമ്മിണിക്കുഞ്ഞന്‍, മണ്ടന്‍മുതലാളി, പുഴയും കുട്ടിയും, സിംഹമായി അഭിനയിച്ച കഴുതപ്പുലി, ദുരാഗ്രഹിയായ രാജാവ്,
കൈജുച്ചുണ്ടെലിയുടെ ഓണ്‍ലൈന്‍ ക്ലാസ്, ഒരിടത്ത് ഒരു സ്വര്‍ണപ്പറവ, മാജിക് ബക്കറ്റ്… തുടങ്ങി പതിനേഴു കഥകള്‍. കൊച്ചുകുട്ടികള്‍ക്കു വായിച്ചു രസിക്കാനും ശരിതെറ്റുകളെയും നന്മതിന്മകളെയും കുറിച്ച് തിരിച്ചറിവുണ്ടാകാനും കൂട്ടുനില്‍ക്കുന്ന പുസ്തകം.
Original price was: ₹110.00.₹99.00Current price is: ₹99.00.