മഹാഭാരത
കഥകളിലൂടെ
ഒരു യാത്ര
എം.എം സചീന്ദ്രന്‍
മഹാഭാരതംപോലെയുള്ള ഒരു ഇതിഹാസത്തെ തൊലിപ്പുറമേ വായിക്കരുത്! പഴഞ്ചൊല്ലുകള്‍ക്കും പഴമൊഴികള്‍ക്കുംപോലും ഈയൊരു പ്രത്യേകതയുണ്ട്. കാര്‍മ്മേഘാവൃതമായ ആകാശത്തെ നോക്കി ‘കണ്ണെഴുതി പൊട്ടുംതൊട്ടു നില്‍ക്കുന്നതു കണ്ടില്ലേ’ എന്നു പറയുന്ന ഒരു വീട്ടുമുത്തശ്ശിയുടെ വാക്കില്‍പ്പോലും ആന്തരികമായ അര്‍ത്ഥത്തിന്റെ അടരുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിന്റെ നിഗമനങ്ങളോടു വിയോജിക്കുകയും കലഹിക്കുകയും ആകാം. പക്ഷേ, അതനുവദിക്കുന്ന ഒരു ഇടം ഈ കൃതി പ്രദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാനം. അതതു കാലത്തിന്റെ ദര്‍ശനങ്ങളും നിലപാടുകളും ഓരോ കാലത്തിന്റെയും അധീശവിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും അതതു കാലത്തെ രചനകളില്‍ എങ്ങനെ പ്രതിഫലിതമാകുന്നു എന്നതാണ് പ്രധാനം. ചരിത്രങ്ങളുടെ പാഠപരതയും പാഠങ്ങളുടെ ചരിത്രപരതയും എങ്ങനെ പുതുപാരായണക്രമങ്ങള്‍ ആവശ്യപ്പെടുന്നു എന്നതാണ് എം.എം. സചീന്ദ്രന്റെ മുഖ്യമായ പരിഗണനാവിഷയം.
– കെ.പി. മോഹനന്‍
ഭാരതത്തിന്റെ ഇതിഹാസമാണ് വ്യാസമഹാഭാരതം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂര്‍വ്വചരിത്രം എന്ന് ഇതിഹാസത്തെ നിര്‍വ്വചിച്ചിട്ടുണ്ട്. ഇതിഹാസം പൂര്‍ണ്ണമായ ചരിത്രമോ വെറും കെട്ടുകഥയോ അല്ല എന്നു വിവക്ഷ. കഥയുണ്ടായ കാലത്തെ അധികാരസ്വരൂപങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ധര്‍മ്മനീതിയും ദണ്ഡനീതിയും പ്രത്യയശാസ്ത്രവും, സംഭവിച്ചിരുന്നുവെങ്കില്‍ എന്ന് ആ സമൂഹം ആഗ്രഹിച്ച സ്വപ്നങ്ങളും, അറിയാത്ത സമസ്യകള്‍ക്ക് അവരുടെ യുക്തിബോധം സങ്കല്‍പ്പിച്ച കാര്യകാരണബന്ധങ്ങളുമൊക്കെയാണ് പുരാവൃത്തങ്ങളാകുന്നത്. പഴയ പ്രത്യയശാസ്ത്രം തീര്‍ച്ചയായും പുതിയ കാലത്തിനു യോജിക്കുകയില്ല. പുതിയ കണ്ടുപിടിത്തങ്ങള്‍ പഴയ കാര്യകാരണബന്ധങ്ങളെ തിരുത്തും. പക്ഷേ, ഭാരതത്തിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാനും പഴയകാലത്തിന്റെ തിന്മകള്‍ പലതും എങ്ങനെ ഉരുവംകൊണ്ടു എന്നു മനസ്സിലാക്കാനും ശ്രമിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന അക്ഷയഖനിയാണ് വ്യാസമഹാഭാരതം. എന്താണ് പുരാവൃത്തങ്ങള്‍ എന്നതുപോലെത്തന്നെ പ്രധാനമാണ് എന്തല്ല പുരാവൃത്തങ്ങള്‍ എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും. സാംസ്‌കാരികപാരമ്പര്യത്തോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ അത്തരം ഒരു തിരിച്ചറിവോടെ മഹാഭാരതകഥകളെ സമീപിക്കാനാണ് ഈ പുസ്തകത്തില്‍ ശ്രമിക്കുന്നത്.
₹1,300.00 Original price was: ₹1,300.00.₹1,105.00Current price is: ₹1,105.00.
Author: MM Sacheendran
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us