Mahathma Grandhasala, Mattudesam

165.00

മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം

വാനയയുടെ ബഹുസ്വരത

രാവുണ്ണിയുടെ ‘മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം’ എന്ന കവിത അനവധി ദിശകളിലേക്ക് വളരുന്ന, കൊമ്പുകളും ഇലകളുമുള്ള വടവൃക്ഷമാണ്. അതില്‍ പല കാലങ്ങള്‍ കൂടുകൂട്ടുന്നു. പല ദേശങ്ങള്‍ കുടികൊള്ളുന്നു. ഒരുപാട് മനുഷ്യര്‍ കയറിയിറങ്ങുന്നു. രാജകീയമല്ലാതാകുകയും ജനകീയമാവുകയുമാണ് കവിതയുടെ ധര്‍മ്മമെന്ന് ഈ കവിത വിളംബരം ചെയ്യുന്നു. ഈ കാവ്യവൃക്ഷത്തിന്‍റെ വേരിലേക്കും ചില്ലയിലേക്കും ഇലയിലേക്കും പൂവിലേക്കും ഫലത്തിലേക്കും ആഴങ്ങളിലേക്കും ആകാശങ്ങളിലേക്കുമുള്ള സഫലമായ നോട്ടങ്ങളാണ് ഈ പുസ്തകം.

എം.കെ.സാനു, എം.ലീലാവതി, സച്ചിദാനന്ദന്‍, കെ.വി.രാമകൃഷ്ണന്‍, വൈശാഖന്‍, കെ.വി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ എഴുതുന്ന ഒറ്റക്കവിതാപഠനഗ്രന്ഥം

Category:
Compare
Shopping Cart
Scroll to Top