Shopping cart

Sale!

Makkayilekkulla Patha

മക്കയിലേക്കുള്ള
പാത

മുഹമ്മദ് അസദ്
വിവര്‍ത്തനം: എം.എന്‍ കാരശ്ശേരി

“ഞാന്‍ ഇന്ത്യയിലേക്ക് പോകാന്‍ വേണ്ടി അറേബ്യ വിടുന്നതിനു മുമ്പുള്ള ഏതാനും വര്‍ഷങ്ങളുടെ കഥ. ലിബിയന്‍ മരുഭൂമിയുടെയും മഞ്ഞുമൂടിയ പാമിര്‍ കുന്നുകളുടെയും ബോസ്പറസിന്റെയും അറബിക്കടലിന്റെയും ഇടയില്‍ കിടക്കുന്ന ഏതാണ്ടെല്ലാ രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാന്‍ ചെലവാക്കിയ ഉദ്വേഗജനകമായ വര്‍ഷങ്ങളുടെ കഥയാണിത്. സന്ദര്‍ഭോചിതമായി ആ കഥകള്‍ വിവരിച്ചിട്ടുണ്ട്. 1932-ലെ വേനല്‍ക്കാലത്ത് അറേബ്യയുടെ ഉള്‍പ്രദേശത്തുനിന്ന് മക്കയിലേക്ക് ഞാന്‍ നടത്തിയ യാത്രയുടെ കാലപരിധിക്കകത്താണ് ആ കഥാവിവരണമുള്ളത്. ആ ഇരുപത്തി മൂന്ന് ദിവസത്തെ യാത്രയുടെ രീതിയില്‍ത്തന്നെയായിരുന്നു എന്റെ ജീവിത വളര്‍ച്ചയുടെ സമ്പ്രദായവും എന്ന് എനിക്കു തന്നെ അപ്പോഴാണ് വെളിവായത്… ആ അറേബ്യ ഇന്നില്ല. അതിന്റെ തനിമയും സത്യസന്ധതയും എണ്ണയുടെയും എണ്ണകൊണ്ടുവന്ന സ്വര്‍ണത്തിന്റെയും കനത്ത പ്രവാഹത്തില്‍ ഞെരിഞ്ഞമര്‍ന്നുപോയി. അതിന്റെ മഹത്തായ ലാളിത്യം എവിടെയോ പോയ്മറഞ്ഞു. മാനവതക്ക് അപൂര്‍വമായി അവിടെക്കണ്ടിരുന്ന പലതും അക്കൂട്ടത്തില്‍ പോയ്‌പ്പോയി. ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്തവിധം എന്നെന്നേക്കുമായി നഷ്ടമായിപ്പോയ അമൂല്യമായ ചിലതിനെച്ചൊല്ലിയുള്ള ഒടുങ്ങാത്ത വേദനയോടെയാണ് ആ നീണ്ട മണലാരണ്യത്തിലൂടെ ഞങ്ങള്‍ യാത്ര പോയത് എന്ന് ഞാന്‍ ഓര്‍മിക്കുന്നു. ഞങ്ങള്‍… ഞങ്ങള്‍ രണ്ടു പേര്‍… ഒട്ടകങ്ങളുടെ പുറത്ത്… പ്രകാശത്തിന്റെ പ്രവാഹത്തിലൂടെ”

Original price was: ₹650.00.Current price is: ₹585.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.