Sale!
, , , , , , , ,

MALABAR PORATTAM – CHARITHRAVUM NATTUCHARITHRAVUM

Original price was: ₹210.00.Current price is: ₹180.00.

മലബാര്‍
പോരാട്ടം
ചരിത്രവും നാട്ടു ചരിത്രവും

കെ.എം ജാഫര്‍

സാമ്രാജ്യത്വ അധിനിവേശത്തിനെതിരേ നമ്മുടെ നാട്ടിൽ നടന്ന ആദ്യത്തെ സംഘടിത പോരാട്ടമായിരുന്നു മലബാറിലേത്. 1792 മുതൽ 1921 വരെയുള്ള കാലങ്ങളിൽ നാടിന്റെ മോചനത്തിനുവേണ്ടി പോരാടിയ ഏറനാടിന്റെ പോരാട്ടചരിത്രത്തെ സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണ് നിലവിലുള്ളത്. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരേ കാർഷിക സമൂഹം നടത്തിയ ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന ഈ പുസ്തകത്തിലൂടെ മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അനാവരണം ചെയ്യുന്നു. ‘ഏറനാടൻ പുലി’ എന്നറിയപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങളെ രേഖകളുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണിവിടെ. അതോടൊപ്പംതന്നെ അദ്ദേഹത്തോടൊപ്പം സമരത്തിന് നേതൃത്വം വഹിച്ച ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി, ആലി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരടങ്ങുന്ന നേതാക്കളുടെ ത്യാഗനിർഭരമായ പങ്കിനെയും ഈ കൃതിയിൽ അനാവരണം ചെയ്യുന്നു.

 

Compare

Author: KM JAFAR
Shipping: Free

 

Shopping Cart
Scroll to Top