Author: Muhammed Shafeeq Vazhippara
Shipping: Free
Malabar Samaravum Mappilapattum
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.
മലബാര്‍
സമരവും
മാപ്പിളപ്പാട്ടും
മുഹമ്മദ് ശഫീഖ് വഴിപ്പാറ
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പ്രധാന ചെറുത്തുനിൽപ്പുകളിലൊന്നാണ് 1921 ലെ മലബാർ സമരം. മാപ്പിള പോരാളികൾ കടുത്ത ജന്മി വിരുദ്ധരും ഗവൺമെൻ്റ് വിരുദ്ധരുമായിരുന്നു. ഫ്യൂഡൽ വ്യവസ്ഥിതിക്കും അതിനെ സഹായിക്കുന്ന ബ്രിട്ടീഷ് കൊളോണിയലിസത്തിനുമെതിരെ ഉണ്ടായ സമര പോരാട്ടങ്ങൾ ശ്രദ്ധേയമാണ്.
സമരങ്ങളും ചെറുത്തുനിൽപ്പുകളും ഉണ്ടാകുമ്പോൾ പോരാളികളെ പ്രചോദിപ്പിക്കുന്ന സർഗാത്മക രചനകൾ പിറവിയെടുക്കുക സ്വാഭാവികം. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ മാപ്പിളപ്പാട്ടിൻ്റെ സ്വാധീനം പ്രകടമാണ്. എഴുതപ്പെട്ട പാട്ടുകൾ പ്രചരിക്കുകയും അതിന് പല സന്ദർഭങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തതോടെ സമരം ഉള്ളടക്കമായ പാട്ടുകൾ വളരെ വേഗം മാപ്പിളമാരിലെത്തി. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാട്ടരംഗത്ത് ഉറച്ചുനിർത്തുന്നതിന് മാപ്പിളപ്പാട്ടുകൾ സഹായകരമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
1921 ലെ മലബാർ സമരവുമായി ബന്ധപ്പെട്ട മാപ്പിളപ്പാട്ടുകളുടെ പഠനമാണ് ഈ ഗ്രന്ഥം. സമരത്തിൻ്റെ പശ്ചാത്തലം, കോളനി വിരുദ്ധ സമരങ്ങളിൽ സാഹിത്യത്തിൻ്റെയും മാപ്പിളപ്പാട്ടുകളുടെയും സ്വാധീനം, വിവിധ സമര പാട്ടുകളുടെ പ്രത്യേകത എന്നിവ വിശദീകരിക്കുന്നു. വയനാട് മുട്ടിൽ കോളെജ് അധ്യാപകനും സാഹിത്യ സാംസ്കാരികരംഗത്ത് ശ്രദ്ധേയനുമായ മുഹമ്മദ് ശഫീഖ് വഴിപ്പാറയാണ് ഗ്രന്ഥകർത്താവ്.
Publishers |
---|
Related products
-
Adivasi
Wayanattile Adivasikal
₹200.00Original price was: ₹200.00.₹180.00Current price is: ₹180.00. Add to cart -
Historical Study
Keralam Loka Charithrathiloode
₹190.00Original price was: ₹190.00.₹180.00Current price is: ₹180.00. Add to cart -
History
Marx @200 Samooham Samskaram Charithram
₹250.00Original price was: ₹250.00.₹240.00Current price is: ₹240.00. Add to cart