Author: UA Khader
Shipping: Free
₹335.00 Original price was: ₹335.00.₹300.00Current price is: ₹300.00.
നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രയിമുകളെ തകര്‍ക്കുന്നവയാണ്. ദേശത്തിന്റെ സമസ്ത ഭാവങ്ങളെയും ഒപ്പിയെടുക്കാന്‍ സമര്‍ത്ഥമാണ് ഈ മൊഴിവിശേഷം. സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകള്‍ സുന്ദരമായ ഈ മൊഴിയിലൂടെ വാര്‍ന്നു വിഴുന്നു, കഥകളായി രൂപംകൊള്ളുന്നു. ഈ കഥകളെല്ലം നമ്മെ രസിപ്പിക്കുമെന്നതില്‍ പക്ഷാന്തരമില്ല. കാരണം ഈ കഥകള്‍ക്ക് യു.ഏ.ഖാദര്‍ സാക്ഷിയാണ്.
WhatsApp us