Sale!
, , ,

Malayalavyakarana Sameeksha

Original price was: ₹120.00.Current price is: ₹105.00.

മലയാള
വ്യാകരണ
സമീക്ഷ

കെ.എം. പ്രഭാകരവാരിയര്‍

ഈ വ്യാകരണപഠനം ഭാഷാചരിത്രം, വര്‍ണ്ണം, പദവിചാരം, വാക്യവിചാരം എന്നിങ്ങനെ ഭാഷയുടെ ചരിത്രസ്വഭാവവും ഘടനയും ആവശ്യപ്പെടുന്ന ഓരോ ഭാഗവുമായും ബന്ധപ്പെടുന്നു. ഈ മേഖലകളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള പ്രധാനവിഷയങ്ങള്‍ ഇവിടെ ആലോചനക്കെടുത്തിരിക്കുന്നു. അംഗീകൃതവ്യാകരണ കൃതിയായ കേരളപാണിനീയത്തെ മുഖ്യാധാരമായി വെച്ചുകൊണ്ടാണ് വിചിന്തനം. വിദ്യാര്‍ത്ഥികളുടെ അറിവിനെ പ്രതിസംസ്‌കരിക്കാനാണ് ഗ്രന്ഥകാരന്‍ മുഖ്യമായും ഉദ്ദേശിക്കുന്നത്. ഇതുവരെ നടന്ന പഠനങ്ങള്‍ സംഗ്രഹിച്ചും വിമര്‍ശദൃഷ്ട്യാ ക്രോഡീകരിച്ചും യുക്തമെന്നു തോന്നുന്ന നിഗമനങ്ങള്‍ ചൂണ്ടിക്കാണിച്ചും ഈ പഠനം മുന്നേറുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളവിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന ഡോ. കെ. എം. പ്രഭാകരവാരിയര്‍ പ്രശസ്തനായ ഭാഷാശാസ്ത്രപണ്ഡിതനാണ്.

Compare
Shopping Cart
Scroll to Top