മാനസി
മാധവിക്കുട്ടി
എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാന്‍ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങള്‍ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളില്‍ നിലനില്ക്കുക, അതിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധനത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ ബന്ധനത്തിലായിരിക്കുമ്പോള്‍തന്നെ അതിന്റെ പരാധീനതകള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നവര്‍ പുതുചിന്തകളുടെ സാധ്യതകള്‍ ആരായുന്നു. ഇത്തരമൊരു സാധ്യതയാണ് ഭൗമിക ജനാധിപത്യചിന്തയും അതിന്റെ പ്രയോഗവും. യുദ്ധം, പരിസ്ഥിതി ചൂഷണങ്ങള്‍, ലൈംഗികമായ പാര്‍ശ്വവല്‍ക്കരണം, വര്‍ണ്ണവിവേചനങ്ങള്‍ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദല്‍ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമികജനാധിപത്യത്തിന്റെ പ്രതിശബ്ദങ്ങളും പകരുന്നു. ഇത് മാനസി എന്ന നോവല്‍ രൂപപ്പെടുത്തുന്ന ഒരു പാഠമാണ്.
Original price was: ₹170.00.₹153.00Current price is: ₹153.00.