Author: Dr. A Basheerkutty
Shipping: Free
മനുഷ്യര്‍ പരസ്പരം മനസ്സിലാക്കുന്നത് അവരുടെ പെരുമാറ്റത്തിലൂടെയാണ്. ചിന്ത നന്നാവുമ്പോള്‍ പെരുമാറ്റവും നന്നാവുന്നു. ഇടപെടുന്ന വ്യക്തികള്‍ നമ്മോട് നന്നായി പെരുമാറിയെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരില്ല. കൂടാതെ, തെറ്റ് പറ്റാത്ത മനുഷ്യരുമില്ല. എന്നാല്‍, തെറ്റാണെന്നറിയുമ്പോള്‍ തിരുത്തുന്നത് ശ്രേഷ്ഠമായ കാര്യമാണ്.
മനശ്ശാസ്ത്രസംബന്ധിയായ ഈ പുസ്തകത്തില്‍ വിദ്യാഭ്യാസം, അധ്യാപനം, ഉദ്യോഗം, യാത്ര, തുടങ്ങി പശുവളര്‍ത്തലും വിവാഹച്ചടങ്ങും ആശുപത്രിവാസവും വരെ, ജിവിതത്തിന്റെ വിവിധ രംഗങ്ങളില്‍ മനുഷ്യരുടെ ചിന്തയും പ്രവര്‍ത്തിയും എങ്ങനെ പോസിറ്റീവ് ആക്കി മാറ്റാം എന്നു വിവരിക്കുന്നു. ചെറിയ കഥകളിലൂടേയും സംഭവങ്ങളിലൂടേയും നെഗറ്റീവ് ചിന്തകളേയും പ്രവര്‍ത്തികളേയും മനസ്സിലാക്കാന്‍ സഹായിക്കുകയും, മനശ്ശാസ്ത്ര പരമായ നുറുങ്ങുകളിലൂടെ അവയെ തിരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പുസ്തകത്തിന്റെ ഏത് പേജ് തുറന്നാലും വായിച്ച് തുടങ്ങാമെന്ന സവിശേഷതയും ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയും കൂടുതല്‍ ചിന്തിക്കുന്നവര്‍ക്ക് ആവശ്യമായ ചേരുവയും ഈ ഗ്രന്ഥത്തെ വേറിട്ട് നിര്‍ത്തുന്നു. – ഡോ. എ. ബഷീര്‍ കുട്ടി