മണിമുഴങ്ങുന്നത്
ആര്‍ക്കുവേണ്ടി
ഏണസ്റ്റ് ഹെമിങ് വെ
ഏണസ്റ്റ് ഹെമിങ്വെയുടെ 1940 ല്‍ പ്രസിദ്ധീകൃതമായ For whom the bell tollsഎന്ന വിഖ്യാത ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. സ്പാനിഷ് സിവില്‍ വാറില്‍ റിപ്പബ്ലിക്കന്‍ ഗറില്ലകള്‍ക്കൊപ്പം പോരാടാന്‍ പോയ റോബര്‍ട്ട് ജോര്‍ഡാന്‍ എന്ന അമേരിക്കന്‍ യുവാവിന്റെ കഥയാണിത്. സോഗോവിയ പട്ടണത്തിലുള്ള പാലം തകര്‍ക്കുക എന്നതാണ് സ്ഫോടക വിദഗ്ദ്ധനായ റോബര്‍ട്ട് ജോര്‍ഡാന്റെ ദൗത്യം. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ക്രൂരമുഖം ഈ നോവല്‍ അനാവരണം ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പോര്‍മുഖങ്ങളില്‍ സന്ധിക്കുന്ന മനുഷ്യരുടെ ബന്ധങ്ങളും പ്രണയവും സാഹസികതകളും ഈ നോവല്‍ വരച്ചു കാട്ടുന്നു. രാഷ്ട്രീയ നിലപാടുകള്‍ എപ്രകാരമാണ് സാര്‍വ്വദേശീയ യുദ്ധമായി പരിണമിക്കുന്നതെന്ന് നാമിവിടെ കാണുന്നു. ഫാസിസത്തിനെതിരെ ജനാധിപത്യത്തിനായി പൊരുതുന്ന ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ട കൃതി.
Original price was: ₹730.00.₹657.00Current price is: ₹657.00.