Author: Benyamin
Shipping: Free
MANJAVEYIL MARANANGAL
Original price was: ₹499.00.₹449.00Current price is: ₹449.00.
മഞ്ഞവെയില്‍
മരണങ്ങള്‍
ബെന്യാമിന്‍
ബെന്യാമിന്‍, നിന്റെ പുതിയ നോവല്‍ ഇതാ ഇപ്പോള്‍ ഞാന്‍ വായിച്ചു തീര്‍ത്തു. അതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നിങ്ങള്‍ സഹിത്യകാരന്മാരും നിരൂപകരും ചേര്‍ന്ന് നടത്തിക്കൊള്ളൂ. പക്ഷേ, ഒരു കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം അറിയിക്കാന്‍വേണ്ടിയാണ് ഇത്. സെന്തില്‍ എന്ന വ്യക്തിയെക്കുറിച്ചും അവന്റെ യു.എസ്.ബി.യിലെ ചിത്രങ്ങളെക്കുറിച്ചും നിങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേരാനാണ് എനിക്കു തോന്നുന്നത്. നിങ്ങള്‍ വിചാരിക്കുന്നതുപോലെ അവന്‍ പോണോഗ്രാഹി സൈറ്റുകളില്‍ നിരന്തരം കയറിയിറങ്ങിത് അവനൊരു ഞരമ്പുരോഗി ആയതുകൊണ്ടോ സെക്സ് ചിത്രങ്ങള്‍ കാണാനുള്ള ആകാംക്ഷകൊണ്ടോ ആണെന്നു ഞാന്‍ വിചാരിക്കുന്നില്ല. നിനക്കറിയുമോ എന്നറിയില്ല, ലോകത്തെവിടെയുള്ള തീവ്രവാദികള്‍ ഇന്ന് രഹസ്യസന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമാര്‍ഗ്ഗമാണ് അശ്ശീല സൈറ്റുകള്‍.