മണ്ണ്, മനസ്സ്, മയില്‍പ്പീലി
രാധാകൃഷ്ണന്‍ കാക്കശ്ശേരി
സമ്പൂര്‍ണകവിതകള്‍
‘ധ്വനനസൗന്ദര്യത്തോടെ പ്രതീകാത്മകമായ കാവ്യബിംബങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദര്‍ശനങ്ങള്‍ ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങള്‍ സ്വയം ഒഴുകിയെത്തുംപോലെയുള്ള അനര്‍ഗളതയും ഭാവ-രാഗ-താള ലയചാരുതയും ഇതിലെ മിക്ക കവിതകളുടെയും വാഗ്ദേവിയെന്ന ‘അമ്മയ്ക്കൊരു തോറ്റം’ ആക്കിയിരിക്കുന്നു.’ – ഡോ. എം. ലീലാവതി
‘പഞ്ചഭൂതബദ്ധമാണ് കര്‍മ്മയോഗം എന്ന് നീരില്‍നിന്ന് ചോര താണ്ടി തീയോളമെത്തുന്ന രാധാകൃഷ്ണകാവ്യബിംബങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ ഭക്തി-ജ്ഞാന-കര്‍മ്മ യോഗങ്ങളിലൂടെ സത്യം അന്വേഷിച്ച് പോകുന്ന യാത്രയുടെ സൗന്ദര്യാത്മക ആവിഷ്‌കാരമാണ് രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്റര്‍ക്ക് കവിത.’ – പി. രാമന്‍
Original price was: ₹340.00.₹305.00Current price is: ₹305.00.