മണ്‍വിളക്കുകള്‍
പൂത്തകാലം
രവി മേനോന്‍
പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയില്‍. കാവ്യഭംഗിയാര്‍ന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേര്‍ന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ കാലത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ശ്രീകുമാരന്‍തമ്പിയെയും മങ്കൊമ്പിനെയും പോലുള്ള ഗാനരചയിതാക്കളും ദേവരാജനെയും ദക്ഷിണാമൂര്‍ത്തിയെയും അര്‍ജുനനെയും പോലുള്ള സംഗീതശില്പികളും യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും അമ്പിളിയെയും പോലുള്ള അനുഗൃഹീതഗായകരും മിഴിവാര്‍ന്ന ചിത്രങ്ങളായി വന്നു.നിറയുന്നു ലളിതസുന്ദരമായ ഈ ലേഖനങ്ങളില്‍; ഒപ്പം കമല്‍ഹാസന്‍, വിധുബാല, രാഘവന്‍ തുടങ്ങി ഒരു തലമുറയുടെ മനം കവര്‍ന്ന അഭിനേതാക്കളും.
Original price was: ₹220.00.₹190.00Current price is: ₹190.00.