പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ കവിതകൾ