മാപ്പിളപ്പാട്ടിന്റെ
ചരിത്ര വഴികളിലൂടെ
എന്‍.കെ ശമീര്‍ കരിപ്പൂര്‍
കേരളീയ സാഹിത്യ സാംസ്‌കാരിക രംഗത്ത് മാപ്പിളപ്പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുതുതലമുറ ഗവേഷകര്‍ ഏറെ ആവേശത്തോടെ ഇവയെ പഠിക്കുന്നു. വിസ്മൃതിയിലാണ്ടു പോകാനിടയുള്ള കാര്യങ്ങള്‍ ഉണര്‍ത്തുക എന്നത് സാമൂഹികദൗത്യമാണ്. ശ്രമകരമായ ഈ കാര്യം ഏറ്റെടുത്ത് എന്‍.കെ ശമീര്‍ കരിപ്പൂര്‍ തയ്യാറാക്കിയ ഗ്രന്ഥമാണ് മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ.
മാപ്പിളപ്പാട്ടുകാര്‍, അവരുടെ പാട്ടുജീവിതം, വിവിധ പാട്ടുകളുടെ പശ്ചാത്തലം എന്നിവ ആധികാരിക രേഖകളുടെ പിന്‍ബലത്തോടെ ഈ പഠന പുസ്തകത്തില്‍ വിവരിക്കുന്നു. മറഞ്ഞിരുന്ന പല പാട്ടുകളെയും ഇതില്‍ അവതരിപ്പിക്കുന്നു. രസകരമായി വായിക്കാവുന്ന ശൈലി. പുതുതലമുറയ്ക്ക് ഏറെ വിവരങ്ങള്‍ കൈമാറുന്നു.
Original price was: ₹280.00.₹250.00Current price is: ₹250.00.