Author: NP Muhammed
Shipping: Free
MARAM
Original price was: ₹130.00.₹115.00Current price is: ₹115.00.
മരം
എന്‍.പി മുഹമ്മദ്
കല്ലായിപ്പുഴയുടെ തീരത്ത് മരത്തടികളുടെ ചൂരില്‍ മയങ്ങുകയും ഈര്‍ച്ചവാളുകളുടെ നിലവിളിയില്‍ ഉണരുകയും ചെയ്യുന്ന മനുഷ്യര്‍ക്കിടയില്‍ ചമയങ്ങളും ദീപപ്രഭയുമില്ലാതെ അരങ്ങേറുന്ന ഒരു നാടകമാണ് എന്‍.പി. മുഹമ്മദിന്റെ മരം. ഇബ്രായിന്റെ ഭാര്യയായിരുന്ന ആമിന, അയാളുടെ മരണശേഷം കാദര്‍ മുതലാളിയുടെ ഭാര്യയായി. പക്ഷേ, ഒരു ദിവസം ഇബ്രായിന്‍ തിരിയെ വന്നു! ഒരു സ്ത്രീക്ക് രണ്ടണ്ടു ഭര്‍ത്താക്കന്‍മാര്‍ മുസ്ലിം സമുദായത്തിന് ചിന്തിക്കാന്‍പോലും സാധ്യമല്ല, അത്. സമുദായം കാലവര്‍ഷസാഗരമായി ഇളകിമറിഞ്ഞു. കല്ലായിപ്പുഴ പുളഞ്ഞു. ഈര്‍ച്ചമില്ലുകള്‍ അലറിവിളിച്ചു. അസ്വസ്ഥതയുടെ ചുഴലിക്കാറ്റില്‍ ജീവിതങ്ങള്‍ കടപുഴകി. ഇതിനെല്ലാമിടയില്‍, മനസ്സെന്ന തടവറയ്ക്കുള്ളില്‍ മോചനം ദാഹിച്ചു പിടയുകയാണ് ആമിന. ജീവിതത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്തപ്പി വിധിയെന്ന പ്രഹേളികയുടെ മൂലകങ്ങള്‍ തേടുകയാണ് ഇവിടെ എന്‍.പി.