മരണത്തിനുമുമ്പ് ജീവിതമുണ്ടോ? നിങ്ങൾ ശരിക്കും ജീവിക്കുക.
തന്നെയാണോ? നിങ്ങൾ ജീവനോടെയിരിക്കുന്നു, അത് പൂർണമായി ജീവിക്കുക.
നിങ്ങളുടെ ജീവിതംകൊണ്ട് നിങ്ങളിപ്പോൾ എന്തുചെയ്യുന്നുവോ,
അതാണ് നിങ്ങളുടെ ഭാവിയേയും സൃഷ്ടിച്ചെടുക്കുന്നത്.
ഈ നിമിഷം ശരിയായും സമഗ്രമായും സമ്പൂർണ്ണമായും ധ്യാനപൂർവ്വവും
ചിലവിടുകയാണെങ്കിൽ അടുത്ത നിമിഷവും കൂടുതൽ പരിശുദ്ധവും
കുടുതൽ ധന്യവുമായിത്തീരാതിരിക്കാൻ സാധ്യമല്ല. നിങ്ങൾ
ആനന്ദപൂർവ്വമാണ് ജീവിക്കുന്നതെങ്കിൽ, ആ ആനന്ദം നിങ്ങളിൽ
വർദ്ധിച്ചുകൊണ്ടേയിരിക്കും. ഈ ജീവിതത്തിൽ നിങ്ങളെന്തെല്ലാമാണോ നേടിയത്.
അതുതന്നെയാണ് മരിക്കുമ്പോൾ നിങ്ങൾ കൂടെ കൊണ്ടുപോകുന്നത്.
Original price was: ₹270.00.₹243.00Current price is: ₹243.00.