മര്‍ദ്ദിതരുടെ
ബോധന
ശാസ്ത്രം
പൗലോ ഫ്രയര്‍
ബ്രിസീലിയന്‍ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറിന്റെ മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം വെറുമൊരു വിദ്യഭ്യാസ പരിപാടി മാത്രമല്ല. അത് മനുഷ്യജീവിതത്തിന്റെ വംശപരവും ചരിത്രപരവും, സാംസ്‌കാരികവും സാമൂഹികവുമായ
എല്ലാ തലങ്ങളെയും തൊടുന്ന ഒരു ബോധന ശാസ്ത്രമാണ്.
ഈ ബോധന കര്‍മ്മത്തിന്റെ പ്രയോക്താക്കള്‍ വിദഗ്ധനല്ല; മനുഷ്യരാണ്. ഇതിനു വിഷയങ്ങളാവുന്ന വസ്തുക്കള്‍ മര്‍ദ്ദിതന്‍
മാത്രമല്ല എല്ലാ മനുഷ്യരുമാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക്, പ്രവര്‍ത്തനങ്ങളിലൂടെയും പ്രതി പ്രവര്‍ത്തനങ്ങളിലൂടെയും ഉദ്പാദിപ്പിക്കപ്പെടുകയും വികസിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും
ചെയ്യുന്ന ചലനാത്മകമായ ഒരു പ്രയോഗ രീതിയാണ് ഈ ബോധന ശാസ്ത്രം.
Original price was: ₹220.00.₹198.00Current price is: ₹198.00.