Sale!
, , ,

MARTHANDAVARMA: CHARITHRAVUM PUNARVAYANAYUM

Original price was: ₹230.00.Current price is: ₹205.00.

മാര്‍ത്താണ്ഡ
വര്‍മ്മ
ചരിത്രവും പുനര്‍വായനയും

ഡോ. എം.ജി ശശിഭൂഷണ്‍

ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയെ ചരിത്രത്തിലെ അതിക്രൂര കഥാപാത്രങ്ങളോടൊപ്പമാണ് പലരും വിലയിരുത്തിയിട്ടുള്ളത്. യുദ്ധതന്ത്രങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് സൈനികതന്ത്രജ്ഞരെ പടനയിക്കാന്‍ നിയോഗിച്ചത് മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണവിജയമായി വിലയിരുത്തപ്പെടുന്നു. ചരിത്രഗവേഷകര്‍ക്കിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ ഉണര്‍ത്തുന്നത് വിരുദ്ധ വികാരങ്ങളാണ്. ഒരു വിഭാഗത്തിന് അദ്ദേഹം കരുത്തനും ക്രാന്തദര്‍ശിയുമാണെങ്കില്‍, മറുവിഭാഗത്തിന് ക്രൂരനും പ്രതികാരദാഹിയുമാണ്. ഇരുവിഭാഗങ്ങള്‍ക്കുമുണ്ട് തെളിവുകളും നീതീകരണങ്ങളും. ഈ വിരുദ്ധ വീക്ഷണങ്ങളെ സമീകരിക്കാനുള്ള ഗൗരവതരമായ അക്കാദമിക് പഠനങ്ങള്‍ എത്രയോ കാലം മുമ്പേ നടക്കേണ്ടതായിരുന്നു. സംഭവിച്ചത് പക്ഷേ, വിരുദ്ധനിലപാടുകളുടെ ദൃഢീകരണമായിരുന്നു. ഈ ധ്രുവീകൃതമായ ആശയഭൂമികയിലാണ് വ്യത്യസ്ത സമീപനത്തോടെ രചിക്കപ്പെട്ട ഈ പുസ്തകത്തെ സ്ഥാനപ്പെടുത്തേണ്ടണ്ടത്. ഈ പഠനത്തിന് ഡോ. ശശിഭൂഷണ്‍ വിപുലമായ ചരിത്രസ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു. ഡച്ചുരേഖകളും മതിലകംരേഖകളും തിരുവിതാംകൂര്‍ ചരിത്രങ്ങളും അനേകം ഗവേഷണപ്രബന്ധങ്ങളും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

Guaranteed Safe Checkout

Author: MG Sasibhooshan
Shipping: Free

Publishers

Shopping Cart
MARTHANDAVARMA: CHARITHRAVUM PUNARVAYANAYUM
Original price was: ₹230.00.Current price is: ₹205.00.
Scroll to Top