തൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യർ കൺമുന്നിലനുഭവിച്ച ചൂഷണങ്ങൾക്കും യാതനകൾക്കുമെതിരെ തന്റെ ബോധ്യങ്ങളിൽ പതറാതെ ഉറച്ചുനിന്നുപോരാടിയ ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതകഥയാണിത്. ഔപചാരിക വിദ്യഭ്യാസമൊന്നുമില്ലാതെ അമീർ അലി എന്ന ബാവ അന്നത്തെ പ്രബലമായ
നക്സലൈറ്റ് സംഘടനകളിലൊന്നിന്റെ കേന്ദകമ്മിറ്റിയോളമെത്തുന്നു. സംഭവബഹുലവും സാഹസികവുമായ ഈ യാത്രയിൽ, ഒളിവിൽ താമസിക്കുന്ന ഗ്രാമങ്ങളിലും ജയിലിലും വഴികളിലുമായി ബാവാക്ക് കണ്ടുമുട്ടുന്ന മനുഷ്യരുടെ
നിർമലമായ സ്നേഹവും സഹായമനസ്കതയും ഹൃദയസ്പർശിയാണ്. സാമൂഹിക രാഷ്ട്രീയ മാറ്റത്തിനുവേണ്ടിയുള്ള സമരോത്സുകയത്നത്തിൽ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളോടും നക്സൽ
പ്രസ്ഥാനത്തിലെത്തന്നെ ഉൾപ്പിരിവുകളോടും ബാവാക്കക്കുള്ള ശക്തമായ വിയോജിപ്പുകളും
നിരീക്ഷണങ്ങളും ഇതിൽ വായിക്കാവുന്നതാണ്.
₹310.00