നിങ്ങൾ മതാത്മകനല്ലാത്തപക്ഷം, നിങ്ങൾക്കു സന്മാർഗ്ഗചരിതനാകാൻ കഴിയില്ല.
ആദ്യം മതം വരുന്നു. സാന്മാർഗ്ഗികത അതിന്റെ ഉപോത്പന്നം മാത്രമാണ്.
ഞാൻ സാന്മാർഗ്ഗികത പഠിപ്പിക്കുന്നില്ല. സാന്മാർഗ്ഗികത സ്വയമേവ വന്നു
ചേരേണ്ടതാണ്. ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് കേവലം നിങ്ങളുടെ സ്വന്തം
സത്തയെക്കുറിച്ചുള്ള നേരനുഭവമാണ്. നിങ്ങൾ കൂടുതൽ കൂടുതൽ
നിശ്ശബ്നും, അക്ഷോഭ്യനും, ശാന്തനും, സൗമ്യനുമാകുമ്പോൾ, നിങ്ങൾ
നിങ്ങളുടെതന്നെ അവബോധത്തെ മനസ്സിലാക്കാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ
ആന്തരികസത്തെ കൂടുതൽ കൂടുതൽ കേന്ദ്രീകൃതമാകാൻ തുടങ്ങുമ്പോൾ,
നിങ്ങളുടെ പ്രവ്യത്തികൾ സാന്മാർഗ്ഗികതയെ പ്രതിഫലിപ്പിക്കും. അതു നിങ്ങൾ
തീരുമാനമെടുത്തുകൊണ്ട് ചെയ്യുന്ന ഒരു പ്രവ്യത്തിയായിരിക്കുകയില്ല.
അത് ഒരു റോസാചെടിയിൽ വിടർന്നുവരുന്ന റോസാപുഷ്പങ്ങളോളംതന്ന
സ്വാഭാവികമായിരിക്കും.
Original price was: ₹150.00.₹135.00Current price is: ₹135.00.