മതത്തിന്റെ
പ്രായോഗികത
എ.എച്ച് തൃത്താല
ഭൂമിയിലുള്ള മനുഷ്യരിൽ ദൈവവിശ്വാസികളൊക്കെ സ്വർഗ്ഗം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വർഗ്ഗം ലഭിക്കണമെങ്കിൽ മനുഷ്യൻ മരിക്കണം. മരിക്കുന്നവർക്കൊക്കെ സ്വർഗ്ഗം ലഭിക്കുമോ ? ഒരിക്കലുമില്ല. ദൈവേച്ഛ അഥവാ സൃഷ്ടാവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിച്ചു മരിക്കുന്നവർക്ക് മാത്രമേ സ്വർഗം ലഭിക്കുകയുള്ളൂ. മറിച്ച് ദേഹേച്ഛ അഥവാ സ്വന്തം ഇച്ഛകൾക്കനുസരിച്ച് ജീവിച്ച് മരിച്ചവർക്ക് നരകമാണ് ലഭിക്കുക. മനുഷ്യൻ ദേഹേച്ഛയുടെ നിലപാടാണോ അതോ ദൈവച്ഛയുടെ നിലപാടാണോ സ്വീകരിക്കുന്നത് അതനുസരിച്ച് മനുഷ്യൻ സ്വർഗ്ഗ നരകങ്ങൾക്ക് അവകാശികളായി മാറുന്നു. മനുഷ്യൻ ദേഹേച്ഛയനുസരിച്ച നിലപാടാണോ അതോ ദൈവച്ഛയനുസരിച്ച നിലപാടാണോ ജീവിതത്തിൽ സ്വീകരിക്കുന്നത് ഇത് വ്യക്തമാക്കലാണ് ഭൂമിലോകത്ത് മനുഷ്യൻ നേരിടേണ്ടി വരുന്ന പരീക്ഷണം.
Original price was: ₹125.00.₹110.00Current price is: ₹110.00.