മതേതരമനസ്സും
ആധുനികതയും
ഹജ്ജാജ് അലി
യുക്തി, വിവേകം, മതേതര ഭൗതികവാദം തുടങ്ങിയവ ആധുനിക സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സങ്കല്‍പ്പങ്ങളാണ്. മനുഷ്യരുടെ സാമുഹ്യ-സാംസ്‌കാരിക ബന്ധങ്ങളെയും വികസനത്തെയും നിര്‍വചിക്കുന്നതില്‍ അവക്ക് വലിയ പങ്കുണ്ട്. ഈജിപ്ഷ്യന്‍ ചിന്തകനായ അബ്ദുല്‍ വഹാബ് അല്‍ മസീരിയുടെയും പോളിഷ്-ബ്രിട്ടീഷ് സാമൂഹ്യ ശാസ്ത്രജ്ഞനായ സിഗ്മണ്ട് ബൗമന്റെയും ആശയങ്ങള്‍ താരതമ്യം ചെയ്യുന്നതിലൂടെ ഹജ്ജാജ് അലി ഈ സങ്കല്‍പ്പങ്ങളാണ് പഠനവിധേയമാക്കുന്നത്. ആധുനികതയെ കുറിച്ചു സമീപകാലത്തായി യൂറോപ്പില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ പ്രധാനമായും മതേതര ഭൗതികവാദത്തിനെതിരായിരുന്നു. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണകള്‍ തിരുത്തുന്നതിനും മുസ്‌ലീം ബുദ്ധിജീവികള്‍ പുതിയ സംജ്ഞകളും ആശയങ്ങളും പ്രതീകങ്ങളും വികസിപ്പിക്കുന്നതിനും അത്തരം ചിന്തകള്‍ സഹായകമാവും.
യുക്തി, വിവേകം, പുരോഗതി തുടങ്ങിയ സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തില്‍ മതേതരചിന്ത നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് ഒരു ഉട്ടോപ്പിയ മാത്രമാണ്. കാരണം മനുഷ്യനാഗരികത ദൈവത്തിലേക്കും മതത്തിലേക്കും തിരിച്ചു പോവേണ്ടി വരുമെന്ന് ഗ്രന്ഥകാരന്‍ വാദിക്കുന്നു.
കൈറോ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഹജ്ജാജ് അലി ബെര്‍ലിനിലെ ഹംബോള്‍ട്ട് സര്‍വകലാശാലയിലും ബെര്‍ലിനിലുമാണ് തുടര്‍ന്ന് പഠിച്ചത്. ഇപ്പോള്‍ കൈറോ സര്‍വകലാശാലയില്‍ സംസ്‌കാരപഠനങ്ങളില്‍ ഗവേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നു.
₹50.00