മതിലകം
രേഖകള്‍ – ഭാഗം 2
എസ്. ഉമാ മഹേശ്വരി
മതിലകം രേഖകൾ ഒരു വിജ്ഞാന സാഗരമാണ്. അതിവിപുലവും അഗാധവും സാന്ദ്രവും അതിലേറെ ഭ്രമാത്മകവുമായ അവയുടെ ഉള്ളടക്കം മനസ്സിലേയ്ക്കാഗിരണം ചെയ്തപ്പോൾ അനുഭവിച്ച നിലയ്ക്കാത്ത ഉത്സാഹപ്രഹർഷത്തിന്റെ ഫലമാണ് ഡിസംബർ 2018 ൽ പ്രസിദ്ധീകരിച്ച ‘മതിലകം രേഖകൾ’. ആദ്യഭാഗം പ്രസിദ്ധീകരിച്ചുവെങ്കിലും ഗവേഷണം അവസാനിപ്പിച്ചിരുന്നില്ല. ആ തുടർ പ്രവർത്തനത്തിന്റെ ഫലമാണ് ‘മതിലകം രേഖകൾ ഭാഗം 2’. നമ്മുടെ ഭൂതകാലത്തെ ഉദ്ദീപ്തമാക്കുന്ന രസകരവും വിജ്ഞേയവുമായ എഴുന്നൂറിലധികം രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാ റാക്കിയ സംഭവകഥകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവിതാംകൂർ ചരിത്രം ഇഷ്ടപ്പെടുന്നവർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഈ ഗ്രന്ഥം പ്രയോജനപ്പെടും.
₹700.00