മാട്ടിറച്ചിയുടെ
മഹാഭാരതം
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
ആര്‍ഷഭാരത സംസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന വൈദിക പാരമ്പര്യത്തില്‍ ഗോഹത്യയെയും മാട്ടിറച്ചി ഭക്ഷിക്കുന്നതിനെയും കുറിച്ച് എന്തുപറയുന്നുവെന്ന ഒരന്വേഷണമാണ് ഈ ഗ്രന്ഥം. വേദങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, സ്മൃതികള്‍, പുരാണേതിഹാസങ്ങള്‍ എന്നിവ അടങ്ങിയ വൈദിക പാരമ്പര്യത്തില്‍ ഗോവധ നിരോധമുണ്ടായിരുന്നില്ലെന്നും യാഗ-യജ്ഞാദികള്‍ക്കും ഭക്ഷണത്തിനും വേണ്ടി ഗോവിനെ കൊന്നിരുന്നുവെന്നും ഹൈന്ദവ പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഈ ഗ്രന്ഥം സമര്‍ഥിക്കുന്നു. പശുവിനെ വര്‍ഗീയ ധ്രുവീകരണത്തിനും അധികാരത്തിനും ആയുധമായി ഉപയോഗിക്കുന്ന ഹിന്ദുത്വ ശക്തികളുടെ നടപടിയെ ഹൈന്ദവ പ്രമാണങ്ങള്‍ സാധൂകരിക്കുന്നില്ല എന്നാണ് ഹൈന്ദവ പണ്ഡിതനും സന്ന്യാസിയുമായ ഗ്രന്ഥകാരന്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ഹൈന്ദവ പണ്ഡിതനായ എം.ആര്‍. രാജേഷ് എഴുതിയ ആര്‍ഷഭാരതത്തിലെ ഗോമാംസ ഭക്ഷണം എന്ന ഗ്രന്ഥത്തിനുള്ള മറുപടിയും ഇതുള്‍ക്കൊള്ളുന്നു.
₹55.00