Sale!
,

MAYYAZHIPPUZHAYUDE THEERANGALIL

Original price was: ₹360.00.Current price is: ₹324.00.

മയ്യഴിപ്പുഴയുടെ
തീരങ്ങളില്‍

എം മുകുന്ദന്‍

മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ജന്മനാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരനായ എം. മുകുന്ദന്‍ മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി. മലയാളത്തിന്റെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവല്‍ അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്. മയ്യഴിയില്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയില്‍നിന്ന് ബക്കലോറയ പരീക്ഷയും പാസായ ദാസന് മയ്യഴിയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനോ ഫ്രാന്‍സില്‍ ഉപരിപഠനത്തിന് ചേരാനോ അവസരമുണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന കുഞ്ഞനന്തന്‍ മാസ്റ്ററുടെ സ്വാധീനത്തില്‍ ദാസന്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ നടന്ന വിമോചന സമരം പരാജയപ്പെട്ടപ്പോള്‍ ഒളിവില്‍ പോയ ദാസന് പിന്നീട് പന്ത്രണ്ട് വര്‍ഷം തടവ് അനുഭവിക്കേണ്ടി വന്നു. 1954-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ മയ്യഴി വിട്ടതോടെ ദാസന്‍ ജയില്‍ മോചിതനായി. മറ്റൊരു വിവാഹമുറപ്പിക്കുന്നതിനെ തുടര്‍ന്ന്, ദാസന്റെ കാമുകി ചന്ദ്രിക അപ്രത്യക്ഷയായി. ദാസനും അവളുടെ പാത പിന്തുടരുന്നു. പിന്നീട്, ദാസനും ചന്ദ്രികയും കടലിനു നടുവില്‍ വെള്ളിയാങ്കല്ലുകള്‍ക്കു മുകളിലെ തുമ്പികളായി മാറുകയാണ്.

Categories: ,
Compare

Author: M Mukundan
Shipping: Free

Shopping Cart