Author: Anver Ali
MAZHAKKALAM
Original price was: ₹95.00.₹90.00Current price is: ₹90.00.
മഴക്കാലം
അന്‍വര്‍ അലി
ലോകജീവിതവ്യവഹാരത്തിന്റെ വൈവിധ്യചിത്രപടത്തില്‍ അപ്രധാനമായ ഏതോ ബിന്ദുവില്‍ മാത്രം തന്നെ അടയാളപ്പെടുത്തുന്ന കവിതയാണ് ഇത്. ലോകത്തിനും അനുഭവങ്ങള്‍ക്കും ജയപരാജയങ്ങള്‍ക്കുമെല്ലാം കാരകനായി സംഘടനാ മേലധ്യക്ഷനായി ദൈവരൂപമായി അവതരിക്കുന്ന ഒരു കാവ്യപുരുഷന്റെ കണികപോലും നാം കാണുന്നില്ല. നീ എന്ന അന്യവുമായി ബന്ധപ്പെട്ടുമാത്രമേ ഞാന്‍ എന്ന സ്വത്വം പോലും ഈ കവിതകളില്‍ വരുന്നുള്ളൂ. ഇങ്ങനെ വേദനകരമാംവിധം സ്വയം വിടര്‍ത്തുന്ന നിഷ്‌കാമിത്വമുള്ള, കലുഷമായ ഒരു ചിരികൊണ്ട് സങ്കീര്‍ണത്തെ ലളിതവും ലളിതത്തെ സങ്കീര്‍ണ്ണവുമാക്കുന്ന ഈ കവിത മറ്റെന്തിലുമുപരി നമ്മുടെ ജീവിതത്തെ ഏറ്റവും സത്യസന്ധമായി മാറ്റിയെഴുതുന്നു. — പി.കെ. രാജശേഖരന്‍